Sunday, July 20, 2008



സിനിമാജാലകം തുറക്കുന്നു.

ഈ നൂറ്റാണ്ടിന്റെ ഏറ്റവും പ്രശസ്തമായ കലയാണ് സിനിമ.
കേവലം നൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാത്രം രൂപമെടുത്ത
ഈ കലാരൂപം ഒരുപാട് സാങ്കേതികമായ വികാസപരിണാമങ്ങള്‍ക്ക്
വിധേയമായിക്കൊണ്ടാണ് ഇന്ന് കാണുന്ന അവസ്ഥ കൈവരിച്ചത്.
ഈ വളര്‍ചച്ചയുടെ ഓരോ ഘട്ടങ്ങളിലും നിരവധി ഗവേഷകരും,
ശാസ്ത്രജ്ഞന്മാരും, സാങ്കേതിക വിദഗ്ദ്ധരും, കലകാരന്മാരും വലിയ പങ്കുവഹിച്ചിട്ടുണ്ട്.
വ്യക്തികളുടേയും, രാഷ്ട്രങ്ങളുടേയും അതിര്‍വരമ്പുകളില്ലാത്ത
ത്യാഗത്തിന്റേയും അര്‍പണമനോഭാവത്തിന്റേയും സഹനത്തിന്റേയും
ചരിത്ര സാക്ഷ്യങ്ങള്‍ ഇതിനു പിന്നിലുണ്ട്.

സിനിമ അത്യന്തികമായി ഒരു സാങ്കേതികകല ആയതുകൊണ്ടുതന്നെ
ഇതിന്റെ നിര്‍മാണം മുതല്‍ക്ക് ഒരുപാട് സാങ്കേതിക ഉപകരണങ്ങളും
വിദഗ്ദ്ധരും അതിലുപരിയായി വ്യത്യസ്ത മേഘലകളില്‍ നിന്നുള്ള കലകാരന്മാരും
വിവിധ ഘട്ടങ്ങളില്‍ ഒത്തു ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാ അര്‍ത്ഥത്തിലും
ഇവയൊക്കെ നന്നായി സമന്വയിക്കുമ്പോഴാണ് ഒരു നല്ല സിനിമ ഉണ്ടാകുന്നത്.

ഒരു മനോഹരമായ സിനിമ രൂപപ്പെടുന്നത് ഇങ്ങനെയൊക്കെയാണെങ്കിലും
തന്നെ അതിന്റെ വിജയ പരാജയാങ്ങള്‍ നിര്‍ണ്ണയിക്കുന്നത് അപ്പോഴത്തെ
വിപണിയുടെ കച്ചവടതാല്പര്യങ്ങള്‍ക്ക്നുസരിച്ചോ പ്രേക്ഷക സമൂഹത്തിന്റെ
മനോഗതികള്‍ക്കനുസരിച്ചോ ആയിരിക്കും.

സിനിമാജാലകത്തില്‍ സിനിമകളുടെ ആസ്വാദനം, വിമര്‍ശനം,
എന്നതിലുപരിയായി പുതിയ കാലത്തെ സിനിമയേയും അവയുടെ
സാങ്കേതിക വശങ്ങളേയും കുറിച്ചുള്ള അറിവുകള് പങ്കുവെക്കുവാനും ചര്‍ച്ചചെയ്യുവാനും
വേണ്ടിയുള്ള ഒരിടമായി കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

അതിനാല്‍ തന്നെ ഈ ജാലകം ഞാന്‍ തുറന്നു വെക്കുന്നു.
ആര്‍ക്കും സൃഷ്ടികള്‍ നടത്താം. സൃഷ്ടികള്‍ (ചിത്രങ്ങള്‍, എഴുത്തുകള്‍)
എല്ലാം എന്റെ ഈമെയ് ലിലേക്ക് അറ്റാച്ച് ചെയ്ത് അയക്കുക.

ബ്ലോഗില്‍ ഞാനൊരു പുതിയ ആളയതുകൊണ്ടു തന്നെ
എല്ലാവരുടേയും ഉപദേശനിര്‍ദേശങ്ങള്‍ തീര്‍ച്ചയായും പ്രതീക്ഷിക്കുന്നു.

സ്നേഹാദരങ്ങളോടെ,

രഞ്ജിത്ത് കുമാര്‍

1 comment:

Arun.N.M. said...

Good idea.Carry on.